പൂഞ്ഞാര്‍ : ജനപക്ഷം സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. സ്ഥാനാർത്ഥി ആയി തന്നെ പാർട്ടി പ്രഖ്യാപിച്ചു. ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും. യു.ഡി.എഫുമായി യാതൊരു ബന്ധവുമില്ല. യു.ഡി.എഫ് നേതാക്കൾ വഞ്ചകൻമാരാണെന്നും ജോര്‍ജ്ജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് മൂർഖന്‍റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയാണ് തന്‍റെ യു.ഡി.എഫ് പ്രവേശനം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവെയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. യു.ഡി.എഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കയ്യില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യു.ഡി.എഫുമായി യാതൊരു സഹകരണവുമില്ലെന്നും പി.സി വ്യക്തമാക്കി.