കേരളം ആരുടെ കൈകളില്‍ ; നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. തു​​ട​​ര്‍​​ഭ​​ര​​ണ​​മെ​​ന്ന കൂ​​ട്ട സ​​ര്‍​​വേ ഫ​​ല​​ങ്ങ​​ളു​​ടെ അ​​ധി​​ക ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്​ ഇ​​ട​​തു​​മു​​ന്ന​​ണി. യു.​​ഡി.​​എ​​ഫാ​​കട്ടെ തെ​​റ്റി​​യ സ​​ര്‍​​വേ​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ലേ​​ക്ക്​ ഇ​​ത്​ ത​​ള്ളു​​ന്നു. ലോ​​ക്​​​സ​​ഭ​​യി​​ലും പാ​​ല ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും സ​​ര്‍​​വേ​​ക​​ളു​​ടെ നേ​​​ര്‍ വി​​പ​​രീ​​ത​​മാ​​യി​​രു​​ന്നു ഫ​​ലം. അ​​തി​​ലാ​​ണ്​ ശേ​​ഷി​​ക്കു​​ന്ന മ​​ണി​​ക്കൂ​​റു​​ക​​ളി​​ലും യു.​​ഡി.​​എ​​ഫിന്റെ സ​​ക​​ല പ്ര​​തീ​​ക്ഷ​​യും.

തു​​ട​​ര്‍​​ഭ​​ര​​ണ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍. ക​​ഴി​​ഞ്ഞ​​തി​​നെ​​ക്കാ​​ള്‍ മി​​ക​​ച്ച വി​​ജ​​യ​​മെ​​ന്നാ​​ണ്​ അ​​ദ്ദേ​​ഹ​​ത്തി​ന്റെ അ​​വ​​​കാ​​ശ​​വാ​​ദം. വി​​ജ​​യി​​ച്ചാ​​ല്‍ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം ത​​ന്നെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്​​​തേ​​ക്കു​​മെ​​ന്നു​​പോ​​ലും അ​​ന്തഃ​​പു​​ര സം​​സാ​​ര​​മു​​ണ്ട്. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്​ ര​​മേ​​ശ്​ ചെ​​ന്നി​​ത്ത​​ല​​ക്കും വി​​ജ​​യി​​ക്കു​​മെ​​ന്ന​​തി​​ല്‍ അ​​ശേ​​ഷ​​മി​​ല്ല ആ​​ശ​​ങ്ക. പി​​ണ​​റാ​​യി​​യുടേ​​ത്​ പ​​രാ​​ജി​​ത​ന്റെ ക​​പ​​ട ആ​​ത്മ​​വി​​ശ്വാ​​സ​​മെ​​ന്ന്​ ത​​ള്ളു​​ക​​യാ​​ണ്​ ചെന്നിത്ത​​ല. വോ​ട്ടെണ്ണ​​ല്‍ ന​​ട​​പ​​ടി​​ക​​ളെ​​ല്ലാം തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. ​കോ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍.

ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ വേ​​ണ്ടെ​​ന്നാ​​ണ്​ പൊ​​തു​​ധാ​​ര​​ണ. ത​​പാ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ രാ​​വി​​ലെ എ​​ട്ടി​​ന്​ എ​​ണ്ണി​​ത്തു​​ട​​ങ്ങും. യ​​ന്ത്ര​​ങ്ങ​​ള്‍ 8.30 മു​​ത​​ലും. ഫ​​ല​​സൂ​​ച​​ന​​ക​​ള്‍ ഉ​​ട​​ന്‍ ല​​ഭി​​ച്ചു​​തു​​ട​​ങ്ങും. അ​​ന്തി​​മ ഫ​​ലം പ​​തി​​വി​​ലും വൈ​​കു​​​മെ​​ന്നാ​​ണ്​ സൂ​​ച​​ന. ത​​പാ​​ല്‍ വോ​​ട്ടു​​ക​​ളു​​ടെ എ​​ണ്ണ​​ക്കൂ​​ടു​​ത​​ലാ​​ണ്​ കാ​​ര​​ണം. വോ​ട്ടെ​​ണ്ണു​​ന്ന ഹാ​​ളു​​ക​​ളു​​ടെ​​യും മേ​​ശ​​ക​​ളു​​ടെ​​യും എ​​ണ്ണം കാ​​ര്യ​​മാ​​യി കൂ​​ട്ടി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​ത​​വ​​ണ 140 ഹാ​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്​ 633 ആ​​യി ഉ​​യ​​ര്‍​​ത്തി. ഒ​​രു ഹാ​​ളി​​ല്‍ 14 ടേ​​ബി​​ള്‍ എ​​ന്ന​​ത്​ ഏ​​ഴാ​​ക്കി കു​​റ​​ച്ചു. സാ​​മൂ​​ഹി​​ക അ​​ക​​ലം ഉ​​റ​​പ്പാ​​ക്കാ​​നാ​​ണി​​ത്. ഏ​​പ്രി​​ല്‍ 28 വ​​രെ 4,54,237 ത​​പാ​​ല്‍ ബാ​​ല​​റ്റ്​ പോ​​ള്‍ ചെ​​യ്​​​തി​​ട്ടു​​ണ്ട്. കാ​​ല്‍​​ല​​ക്ഷം ജീ​​വ​​ന​​ക്കാ​​രെ എ​​ണ്ണ​​ലി​​നാ​​യി നി​​യോ​​ഗി​​ച്ചു.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഫ​​ല​​സൂ​​ച​​ന​​ക​​ള്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍​​ക്ക്​ ന​​ല്‍​​കി​​യി​​രു​​ന്ന സം​​വി​​ധാ​​നം ഇ​​ക്കു​​റി​​യി​​ല്ല. ക​​മ്മീഷന്റെ വെ​​ബ്‌​​സൈ​​റ്റാ​​യ https://results.eci.gov.in/ ല്‍ ​​വോ​​ട്ടെ​​ണ്ണ​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച്‌ ഫ​​ലം ല​​ഭ്യ​​മാ​​കും. ‘വോ​​ട്ട​​ര്‍ ഹെ​​ല്‍​​പ്‌​​ലൈ​​ന്‍ ആ​​പ്പി’​​ലൂ​​ടെ​​യും ഫ​​ല​​മ​​റി​​യാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ആയിരക്കണക്കിന് കോടികൾ നൽകിയവർക്ക് 377 കോടി ഒരു പ്രശ്നമല്ല’; മുഖ്യമന്ത്രിയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് കെ.എൻ....

0
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്...

വിയ്യൂർ ജയിലിലെ റിമാൻഡ് പ്രതിയുടെ മരണം മർദ്ദനം മൂലമല്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

0
തൃശ്ശൂർ: വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീഴുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

വാടകവീട്ടിൽ കവർച്ച; പട്ടിമറ്റത്ത് എട്ട് പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
പട്ടിമറ്റം: പട്ടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ മുറിയിൽ അതിക്രമിച്ചു കയറി എട്ട്...

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പി.സി. വിഷ്ണുനാഥ്

0
തിരുവനന്തപുരം : കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ...