ഡൽഹി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്. ഈ വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാണ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ നേതാക്കളുമായാണ് ചർച്ചകൾ നടത്തുന്നത്. എ.ഐ.സി.സി. ആസ്ഥാനത്ത് തിങ്കളാഴ്ചനടന്ന ചർച്ചയിൽ ഝാർഖണ്ഡിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ചൊവ്വാഴ്ച മഹാരാഷ്ട്ര, ബുധനാഴ്ച ഹരിയാണ, വ്യാഴാഴ്ച ജമ്മു-കശ്മീർ നേതാക്കളുടെ യോഗംചേരും. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ചവിജയംനേടാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ സെക്രട്ടറി വേണുഗോപാൽ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.