ഞാൻ സ്വയം തിരുത്തുന്നു ; സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് പാർട്ടി വിട്ടതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ് പാർട്ടിവിട്ടു. പാർട്ടിയംഗത്വം പുതുക്കാതെ സ്വയം ഒഴിയുകയായിരുന്നു. 2023 ഏപ്രിൽ 13-നുശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പാർട്ടിപ്രവർത്തനത്തിലോ പങ്കെടുത്തിരുന്നില്ല. പാർട്ടിയംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം പലതവണ സമീപിച്ചെങ്കിലും തയ്യാറായില്ല. മനു തോമസിന്റെ ഒഴിവിലേക്ക് ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫിനെ ഉൾപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അതോടെയാണ് പാർട്ടിയുമായി ബന്ധം വിടാനുള്ള മനുവിന്റെ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്‌ എസ്.എഫ്.ഐ.യിലൂടെ പാർട്ടിയിലേക്ക് വന്ന മനു തോമസ്‌. സ്വർണക്കടത്ത് സംഘങ്ങളുമായി പാർട്ടിയിലെ യുവനിരയിലെ ചിലർക്ക് ബന്ധമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനു തോമസ് ഒരുവർഷം മുൻപ്‌ സി.പി.എമ്മിന് കത്ത് നൽകിയിരുന്നു. അക്കാര്യം ഫലപ്രദമായി അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്നതാണ് മനുവിന്റെ തീരുമാനത്തിന്‌ പിന്നിലെന്നാണ്‌ അറിയുന്നത്. പാർട്ടി തിരുത്താത്തതിനാൽ പാർട്ടിബന്ധം ഉപേക്ഷിച്ച് സ്വയം തിരുത്തുകയാണെന്ന് മനു തോമസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...