Wednesday, July 9, 2025 2:43 am

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. . ഒമ്പതു ദിവസംചേരുന്ന സമ്മേളനത്തിന്റെ പ്രധാന അജൻഡ നിയമനിർമാണമാണ്‌. ആറു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വരും. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും. 18ന്‌ സമ്മേളനം അവസാനിക്കുമെന്ന്‌ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ്‌ സർവകലാശാലാ (ഭേദഗതി) ബിൽ, കേരള കന്നുകാലി പ്രജനന ബിൽ, കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ്‌ ടാക്സ്‌ ഭേദഗതി ബിൽ, പേമെന്റ്‌ ഓഫ്‌ സാലറീസ്‌ ആൻഡ്‌ അലവൻസ്‌ (ഭേദഗതി) ബിൽ എന്നിവയാണ്‌ സമ്മേളനം പരിഗണിക്കുക. കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന്‌ പകരമുള്ള ബില്ലും പരിഗണിക്കുമെന്നും സ്പീക്കർ പറഞ്ഞു.

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നം, തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി – ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം എന്നിവയടക്കം പ്രതിപക്ഷം ഉയർത്തും.ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോൾ സർക്കാറിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.ഇടത് സ്വതന്ത്രൻ അൻവറിന്‍റെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളനം ശ്രദ്ധേയമാകും. എൽഡിഎഫ് മുന്നണി വിട്ട അൻവര്‍ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...