ആസ്തി 10 കോടി, ശമ്പളം 45,000 രൂപ ; ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ആസ്തി കണ്ട് ഞെട്ടി ലോകായുക്ത

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ആരോഗ്യവകുപ്പിലെ മുന്‍ ജീവനക്കാരന്റെ ആസ്തി കണ്ട് ഞെട്ടി ലോകായുക്ത. വിരമിക്കുമ്പോള്‍ 45,000 പ്രതിമാസ ശമ്പളം നേടിയിരുന്ന സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് അലിക്ക് 10 കോടിയുടെ ആസ്തിയുള്ളതായാണ് ലോകായുക്തയുടെ പരിശോധനയില്‍ തെളിഞ്ഞത്. മധ്യപ്രദേശിലെ രാജ്ഗഡിലെ ജില്ലാശുപത്രിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് ഭാര്യയുടെയും മകന്റെയും മകളുടെയും പേരിലാണ് സ്വത്ത് റജിസ്റ്റര്‍ ചെയ്തിരുന്നത്. ലോട്ടറിയടിച്ച പണം ഉപയോഗിച്ചാണ് താന്‍ സ്കൂള്‍ ആരംഭിച്ചതെന്നും ശേഷിച്ച പണം കൊണ്ട് വാങ്ങിയതാണ് വസ്തുവകകളെന്നുമാണ് അഷ്ഫാക് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.

അനധികൃതമായി ഇയാള്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. താമസിക്കുന്ന ആഡംബര വസതിക്ക് പുറമെ 16 ഇടങ്ങളില്‍ അഷ്ഫാകിന് ഭൂമിയുണ്ടെന്നും നാല് വലിയെ കെട്ടിടങ്ങളുണ്ടെന്നും റെയ്ഡില്‍ കണ്ടെത്തി. 46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണമായി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും വീട്ടില്‍ നിന്നും കണ്ടെടുത്തു. ജോലി ചെയ്തിരുന്ന കാലയളവില്‍ വാങ്ങിക്കൂട്ടിയ കൈക്കൂലി പണമാണിതെന്നാണ് നിഗമനം. ലത്തേരിയില്‍ മൂന്ന് നില കെട്ടിടത്തില്‍ സ്കൂള്‍ നടത്തി വരികയായിരുന്നു അഷ്ഫാക്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശം തള്ളി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി...

കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് രീതി പുനരാവിഷ്കരിക്കണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ

0
ആലപ്പുഴ: കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് രീതി പുനരാവിഷ്കരിക്കണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി...

കുട്ടികളില്‍ വായനശീലം വളര്‍ത്തണം : അഡ്വ. പ്രമോദ് നാരായണന്‍ ​

0
ചുങ്കപ്പാറ : കുട്ടികളില്‍ ചെറുപ്പം മുതല്‍ക്കേ വായനശീലം വളര്‍ത്തിയെടുക്കേണ്ടത് അവരുടെ ബൗദ്ധികവും...

എൽഡിഎഫ് സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ലെന്ന് ആഭ്യന്തര...