വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അച്ഛനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അച്ഛനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പയറ്റുവിള പുളിയൂര്‍ക്കോണം കുന്നുവിള വീട്ടില്‍ ശ്രീധരന്‍ നാടാരെയാണ് (73), മകള്‍ മിനിമോള്‍ (46) കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചത്. മിനിമോളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അക്രമം നടത്തിയതെന്ന് വിഴിഞ്ഞം എസ്.എച്ച്‌.ഒ പ്രജീഷ് ശശി പറഞ്ഞു.

മിനിമോള്‍ ശ്രീധരനെയും മകന്‍ അനിലിനെയും മരുമകളെയും അവരുടെ കുട്ടികളെയും അസഭ്യം പറയുകയും അനിലിന്റെ കാര്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ മിനിമോള്‍ പിതാവ് ശ്രീധരനെ പിടിച്ചു തള്ളി താഴെയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലെടുത്ത് ശ്രീധരന്‍ നാടാരുടെ തലയ്ക്ക് അടിച്ചു. നേരത്തെ സര്‍ജറി നടത്തി കമ്പി ഇട്ടിരുന്ന കാലിന്റെ ഭാഗത്ത് ചവിട്ടുകയും ചെയ്തതായി പോലീസ് പറഞ്ഞു. ശ്രീധരന്റെ തലയില്‍ 8 തുന്നലുണ്ട്. സഹോദരന് സ്വത്ത് കൂടുതല്‍ കൊടുത്തു എന്ന കാരണത്താല്‍ മിനിമോള്‍ നിരന്തരം ശ്രീധരനുമായി വഴക്ക് ഉണ്ടാക്കുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...