പത്തനംതിട്ട: പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ ആയി സന്ദിപ് കുമാര്‍ ചുമതലയേറ്റു. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2019ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 435-ാം റാങ്ക് ആണ് ലഭിച്ചത്. ബിഹാറിലെ ഭഗല്‍പ്പൂര്‍ ജില്ലയില്‍ ധ്രൂബ് ഗഞ്ച് വില്ലേജില്‍ ഖാരിക് ആണ് സ്വദേശം. നവല്‍ കിഷോര്‍ കുമാറിന്റെയും വീണാ കുമാരിയുടെയും മകനായി 1994 ജനുവരി 28ല്‍ ജനനം. ഒഡീഷ റൂര്‍ക്കല എന്‍.ഐ.ടിയില്‍ നിന്ന് സെറാമിക് എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്.
പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ ആയി സന്ദിപ് കുമാര്‍ ഐ.എ.എസ് ചുമതലയേറ്റു
RECENT NEWS
Advertisment