Monday, July 7, 2025 1:15 pm

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും : കേന്ദ്ര മന്ത്രി ജൂൺ ആറിന് കോട്ടയത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തോമസ് ചാഴികാടൻ എംപി സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻററി സ്റ്റാൻഡിങ് കമ്മറ്റിയിൽ, കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ എഡിഐപി പദ്ധതിയിലുൾപ്പെടുത്തി സഹായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി കോട്ടയം, എറണാകുളം ജില്ലാ കളക്ടർമാർക്കും, ALIMCO (Artificial Limb Manufacturing Cooperation) അധികൃതർക്കും നിർദ്ദേശം കൊടുത്തു.

കളക്ടർമാരുടെ നിർദ്ദേശപ്രകാരം ALIMCO യുടെ നേതൃത്വത്തിൽ, സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകൾ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ്, ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ 12 ക്യാമ്പുകൾ സംഘടിപ്പിച്ചു. 22/11/2021 (ളാലം), 23/11/2021 (പാമ്പാടി) , 24/11/2021 (വൈക്കം), 25/11/2021 (പള്ളം), 26/11/2021 (ഏറ്റുമാനൂർ), 27/11/2021 (ഉഴവൂർ), 28/11/2021 (കടുത്തുരുത്തി), 25/02/2022 (മുളന്തുരുത്തി), 28/02/2022 (പാമ്പാക്കുട) എന്നീ ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ ക്യാമ്പുകളിൽ നിന്നും മുമ്പ് പങ്കെടുക്കുവാൻ കഴിയാത്തവർക്കായി രണ്ടാം ഘട്ടമായി 09/03/2022 (കോട്ടയം), 10/03/2022 (കടുത്തുരുത്തി), 11/03/2022 (പാലാ ) എന്നിവിടങ്ങളിൽ നടന്ന ക്യാമ്പുകളിൽ നിന്നുമായി 1258 ഗുണഭോക്താക്കളെ ALIMCO കണ്ടെത്തി. ഇവർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ALIMCO നിർമ്മിച്ചു സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി ശ്രീ നാരായണ സ്വാമി ജൂൺ ആറാം തീയതി രാവിലെ 11.30ന് കോട്ടയത്ത് എത്തും. കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ബഹു. ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി. എൻ വാസവൻ മുഖ്യാതിഥിയായിരിക്കും. ബഹു. ശ്രീ ജോസ് കെ മാണി എം.പി, മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, കോട്ടയം എംഎൽഎ, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമ്മല ജിമ്മി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ജൂൺ ആറിന് ബിസിഎം കോളജിൽ നടക്കുന്ന ചടങ്ങിൽ പാമ്പാടി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകളിലെയും കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളിലെയും ഗുണഭോക്താക്കൾക്കാണ് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നത്. മറ്റു ബ്ലോക്കുകളിലെ ഗുണഭോക്താക്കളുടെ സൗകര്യാർത്ഥം താഴെപ്പറയുന്ന തീയതികളിൽ അതാത് ബ്ലോക്ക് ഓഫീസുകളിൽ വെച്ചു ഉപകരണങ്ങൾ ലഭ്യമാക്കും.

ളാലം ബ്ലോക്ക് : 7 ജൂൺ 2022

വൈക്കം ബ്ലോക്ക് : 9 ജൂൺ 2022

കടുത്തുരുത്തി ബ്ലോക്ക് : 10 ജൂൺ 2022

ഉഴവൂർ ബ്ലോക്ക് : 13 ജൂൺ 2022

മുളന്തുരുത്തി ബ്ലോക്ക് : 14 ജൂൺ 2022

പാമ്പാക്കുട ബ്ലോക്ക് : 15 ജൂൺ 2022

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീർനായയുടെ കടിയേറ്റ് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

0
കോട്ടയം: നീർനായയുടെ കടിയേറ്റ് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ...

കോട്ടയം മെ‍ഡിക്കൽ കോളേജിലെ അപകടത്തിൽ ആവശ്യപ്പെട്ട മുഴുവൻ രേഖകളും കൈമാറിയെന്ന് ആശുപത്രി സൂപ്രണ്ട്

0
കോട്ടയം : കോട്ടയം മെ‍ഡിക്കൽ കോളേജിലെ അപകടത്തിൽ ജില്ലാ കളക്ടർ ആവശ്യപ്പെട്ട...

സാമ്പത്തിക തട്ടിപ്പുകേസിൽ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി

0
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ...

മഴ മാറിയിട്ടും മേ​പ്രാ​ല്‍ വെ​ള്ള​ത്തി​ൽ​ ത​ന്നെ

0
തി​രു​വ​ല്ല : വെ​യി​ൽ തെ​ളി​ഞ്ഞി​ട്ടും മേ​പ്രാ​ല്‍ വെ​ള്ള​ത്തി​ൽ​ത​ന്നെ. സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം വെ​ള്ളം...