Wednesday, April 23, 2025 1:19 pm

നവകേരളസദസിനായി ആറന്മുളമണ്ഡലത്തില്‍ മികച്ച ക്രമീകരണങ്ങള്‍ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നവകേരളസദസിനായി ആറന്മുള മണ്ഡലത്തില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളസദസുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആറന്മുളമണ്ഡലത്തിലെ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 16, 17 തീയതികളിലാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. 17 ന് രാവിലെ 11-നാണ് ആറന്മുള മണ്ഡലത്തിലെ സദസ്. പങ്കെടുക്കുന്നവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കണം. മെഡിക്കല്‍ ടീം സജ്ജമായിരിക്കണം. പരാതി സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നവകേരളസദസുമായി ബന്ധപ്പെട്ടുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആറന്മുളമണ്ഡലത്തില്‍ ആരംഭിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാതചര്‍ച്ചയില്‍ വിവിധമേഖലകളില്‍ നിന്നും ക്ഷണിക്കപ്പെട്ട 200 വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും കലാപരിപാടികളെയും സ്വീകരണത്തെക്കുറിച്ചും തീരുമാനിക്കാനായി ഡിസംബര്‍ ഒന്നിന് സബ്കമ്മറ്റി ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എമാരായ എ.പദ്മകുമാര്‍, കെ. സി രാജഗോപാല്‍, ആറന്മുള മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ച പ്രതിയെ റിമാൻഡ് ചെയ്തു

0
തൃശൂർ : കെ. രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ച പ്രതി മായന്നൂർ...

ന്യൂജേഴ്‌സിയില്‍ കാട്ടുതീ ; 1200 ഏക്കര്‍ വനപ്രദേശം കത്തിനശിച്ചു

0
വാഷിങ്ടണ്‍: ന്യൂ ജഴ്സി ഓഷ്യന്‍ കൗണ്ടിയിലെ ബാനെഗറ്റ് ടൗണ്‍ഷിപ്പില്‍ കാട്ടുതീ പടരുന്നു....

പഹൽ​ഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

0
ദില്ലി : പഹൽ​ഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി എം...

വൈഐപി ശാസ്ത്രപഥം ദ്വിദ്വിന ക്യാമ്പിന് റാന്നിയിൽ തുടക്കമായി

0
റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും kDISK ന്റെയും സമഗ്ര ശിക്ഷാ കേരളയുടേയും...