പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അക്രമം വ്യാപകം ; നാല് പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംസ്ഥാനത്ത് അക്രമ സംഭവങ്ങൾക്ക് അയവില്ല. ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും സമിക് ഭട്ടാചാര്യയും സമാധാനത്തിന് ആഹ്വാനം നൽകിയിട്ടും സംസ്ഥാനമൊട്ടാകെ വ്യാപകമായി ബിജെപി അനുകൂലികൾ അക്രമം തുടരുകയാണ്. വോട്ടെണ്ണൽ കഴിഞ്ഞ ശേഷം സംസ്ഥാനത്ത് നാല് പേർ കൊല്ലപ്പെട്ടതായാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ഏരിയയിൽ ബിജെപി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസ് ഓഫീസും സമീപത്തെ ഇറച്ചിക്കടയും തുണിക്കടയും തകർത്തു.

കൊൽക്കത്തയിലെ ഒരു പ്രമുഖ സ്കൂളിലെ ബസ് അറ്റൻഡന്റ് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്. മുതിർന്ന തൃണമൂൽ നേതാവായ ശോഭൻദേബ് ചതോപാധ്യായയുടെ വീടിന് നേരെ ആക്രമണമുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമം തടയാൻ കർശന നടപടി സ്വീകരിക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഉത്തരവിട്ടു. കൊൽക്കത്തയിൽ ഇതുവരെ 80 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെസിബികളോ ബുൾഡോസറുകളോ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ നിരോധിച്ച് കൊൽക്കത്ത പോലീസ് കമ്മീഷണർ ഉത്തരവിട്ടു.

സംസ്ഥാനത്ത് സമാധാനം തകർക്കുന്ന ബിജെപി പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ മുന്നറിയിപ്പ് നൽകി. നിയമം കൈയ്യിലെടുക്കരുതെന്ന് സുവേന്ദു അധികാരിയും അഭ്യർത്ഥിച്ചു. മുർഷിദാബാദ് ജില്ലയിൽ ലെനിൻ്റെ പ്രതിമ ബിജെപി തകർത്തെന്ന് സിപിഎമ്മും ആരോപിക്കുന്നു. നോർത്ത് 24 പർഗനാസ് ജില്ലയിൽ രണ്ട് പോലീസുകാർക്ക് വെടിയേറ്റതായി വിവരമുണ്ട്. ചേരിതിരിഞ്ഞ് രണ്ട് സംഘങ്ങൾ പരസ്പരം വെടിയുതിർത്തതാണ് കാരണം. ഇതുവരെ 85 പേരെ കൊൽക്കത്ത നഗരത്തിൽ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങൾക്കിടയിൽ വ്യാപകമായി കടകളും മറ്റും കൊള്ളയടിക്കപ്പെടുന്നുവെന്നും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...