പീരുമേട്: ദേശീയപാത 183ല്‍ മത്തായിക്കൊക്കയില്‍ കാര്‍ നൂറടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെ കുമളിയില്‍നിന്ന് വന്ന വാഹനമാണ് മറിഞ്ഞത്. ഒരു കുടുംബത്തിലെ മൂന്നുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ചാത്തന്‍തറ പ്ലാമൂട്ടില്‍ അബ്ദുല്‍ റഹ്മാനെ (38) പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ അല്‍ത്താഫിനെ (അഞ്ച്) പരിക്കുകളോടെ കോട്ടയം ഐ.സി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ റഹ്മാന്‍റെ ഭാര്യ ഷഹാന പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പീരുമേട്ടില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു
RECENT NEWS
Advertisment