Thursday, April 17, 2025 3:04 pm

സൺറൂഫുള്ള പുത്തൻ ടാറ്റ നെക്‌സോൺ XZ+(S) വേരിയന്‍റ് എത്തി

For full experience, Download our mobile application:
Get it on Google Play

ജനുവരിയിലാണ് പരിഷ്കരിച്ച നെക്‌സോൺ കോംപാക്ട് എസ്‌യുവി ടാറ്റ മോട്ടോർസ് വിപണിയിലെത്തിച്ചത്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്കരിച്ച എൻജിനൊപ്പം അല്പം സ്റ്റൈലിംഗ് പരിഷ്കാരത്തോടെയാണ് XE, XM, XZ, XZ+, XZ+(O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ 2020 നെക്‌സോൺ വില്പനക്കെത്തിയത്. മൂന്ന് മാസങ്ങൾക്കിപ്പുറം XZ+(S) എന്നൊരു പുത്തൻ വേരിയന്റ് ടാറ്റ മോട്ടോർസ് നെക്‌സോൺ ശ്രേണിയിൽ ചേർത്ത്. നെക്‌സോണിന്റെ ഏറ്റവും ഉയർന്ന മോഡൽ ആയ XZ+(O)-ന്റെ തൊട്ടു താഴെയായാണ് XZ+(S)-ന്റെ സ്ഥാനം. XZ+(O) മോഡലിനേക്കാൾ 30,000 രൂപ കുറവും, XZ+ വേരിയന്റിനേക്കാൾ 60,000 രൂപയോളം കൂടുതലുമാണ് നെക്‌സോൺ XZ+(S)-ന്.

XZ+ നെക്കാൾ ഫീച്ചർ സമൃദ്ധമാണ് XZ+(S). ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഇലക്ട്രിക് സൺറൂഫ് ആണ്. ഇതുവരെ XZ+(O) വേരിയന്റിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതായിരുന്നു ഈ ഫീച്ചർ. ഇത് കൂടാതെ ലെതറിൽ പൊതിഞ്ഞ ഗിയർ-നോബും സ്റ്റിയറിംഗും, ടയർ പ്രഷർ മോണിറ്റർ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനായി ഒരു എക്സ് പ്രസ്സ്  കൂൾ ഫംഗ്ഷൻ എന്നിവ XZ+(O) വേരിയന്റിൽ നിന്ന് XZ+(S)-ൽ എത്തിയിട്ടുണ്ട്. അതെ സമയം കമ്പനിയുടെ കണക്റ്റുചെയ്‌ത കാർ ടെക്നോളജികളായ ഐ‌ആർ‌എ കണക്റ്റുചെയ്‌ത ആപ്പ്, റിമോട്ട് വെഹിക്കിൾ കണ്ട്രോൾ, റിയൽ ടൈം ഡയഗ്നോസ്റ്റിക്സ്, വെഹിക്കിൾ ലൈവ് ലൊക്കേഷൻ, ഗോ-ഫെൻസ്, വാലറ്റ് മോഡ് എന്നിവ XZ+(O) വേരിയന്റിന് മാത്രമായി ഇപ്പോഴും പരിമിതപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയ്ക്കായി, പുതിയ നെക്‌സോൺ XZ+(S) വേരിയന്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ചൈൽഡ് സീറ്റിനുള്ള ഐസോഫിക്സ് ആങ്കറേജ്, ഡ്രൈവർ സീറ്റ് ബെൽറ്റ് പ്രി-ടെൻഷനർ, ലോഡ് ലിമിറ്ററുകൾ എന്നിവ ചേർത്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കി ബിസിസിഐ

0
ന്യൂഡൽഹി: ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ്...

വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

0
ന്യൂഡൽഹി: വഖഫ് നിയമഭേതഗതിയിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫ് സ്വത്തിൽ തൽസ്ഥിതി...

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന് തിരിച്ചടി

0
ഡൽഹി : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം...