Sunday, May 5, 2024 12:40 pm

ലോക്ക്ഡൗൺ തടസമായി ; വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ

For full experience, Download our mobile application:
Get it on Google Play

മുംബെെ : ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ആളുകൾ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇതിനിടയിൽ മഹാരാഷ്ട്രയിൽ വീഡിയോ കോളിലൂടെ ഒരു വിവാഹം നടന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഔറംഗാബാദിലെ മുസ്ലീം യുവാവായ മുഹമ്മദ് മിൻഹാജുദിന്റെ വിവാഹ ചടങ്ങുകളാണ് വീഡിയോ കോളിലൂടെ നടത്തിയത്.

ആറ് മാസം മുമ്പേ നിശ്ചയിച്ചിരുന്ന വിവാഹമായതിനാൽ കുടുംബത്തിലെ മുതിർന്നവരെയെല്ലാം വീട്ടിലേക്ക് വിളിക്കുകയും ഫോണിലൂടെ വിവാഹചടങ്ങ് നടത്തുകയുമായിരുന്നെന്ന് വരന്‍റെ പിതാവ് മുഹമ്മദ് ഗയാസ് പറഞ്ഞു. അധികം ചെലവില്ലാതെ വിവാഹം നടത്താൻ സാധിച്ചതിൽ ഇരുവിഭാഗത്തിനും സന്തോഷം മാത്രമേ ഉള്ളൂവെന്നാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പുരോഹിതൻ പറയുന്നത്. അതേസമയം വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ നേരത്തെയും നിരവധി വിവാഹങ്ങൾ നടന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം’ – മന്ത്രി...

0
സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ...

നേരെ ഷോറൂമിലേക്ക് വിട്ടോ…; ഹോണ്ട എലിവേറ്റിന് വമ്പൻ വിലക്കിഴിവ്, അറിയാം

0
ജാപ്പനീസ് ജനപ്രിയ കാർ നിർമ്മാതാക്കളായ ഹോണ്ടയുടെ ഏറ്റവും ഡിമാൻഡുള്ള എസ്‌യുവിയാണ് എലിവേറ്റ്...

തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണ ഉണ്ട് ; വെളിപ്പെടുത്തലുമായി അധീർ രഞ്ജൻ...

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന്...

മാർ ക്രിസോസ്റ്റം സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വ പൗരൻ ; മാർ ക്ലീമീസ് വലിയ...

0
തിരുവല്ല : സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വ പൗരൻ ആയിരുന്നു...