85 ശ​ത​മാ​നം ട്രെ​യി​നു​ക​ളും 15ന് ​ത​ന്നെ ട്രാ​ക്കി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ഒ​രു​ങ്ങി​ റെ​യി​ല്‍​വേ

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : 21 ദി​വ​സ​ത്തെ കൊ​വി​ഡ് ലോ​ക്ഡൗ​ണി​നു ശേ​ഷം ട്രെ​യി​നു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഇ​നി​യു​മാ​യി​ല്ല. ഈ ​മാ​സം 14 ന് ​ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തി​നാ​ല്‍ 15 മു​ത​ല്‍ ട്രെ​യി​ന്‍ സ​ർവീ​സി​ന് രാ​ജ്യ​ത്തെ റെ​യി​ല്‍​വേ സോ​ണുകള്‍ ന​ട​പ​ടി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബോർ​ഡി​​​ന്റെ വി​ശ​ദീ​ക​ര​ണം.

ഓ​രോ ട്രെ​യി​നും റെ​യി​ല്‍​വേ ബോ​ര്‍​ഡി​ല്‍ നി​ന്ന് പ്ര​ത്യേ​കം അ​നു​മ​തി ല​ഭി​ച്ചാ​ലേ സ​ര്‍​വീ​സ് തു​ട​ങ്ങൂ​വെന്ന് ഉ​ന്ന​ത ഉദ്യോഗ​സ്ഥ​ന്‍ അ​റി​യി​ച്ചു. റെ​യി​ല്‍ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും റെ​യി​ല്‍വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ത​മ്മി​ല്‍ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍​സ് വ​ഴി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ത്ത​ത്. റെ​യി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്ന് പ​ച്ച​ക്കൊ​ടി ല​ഭി​ച്ചാ​ല്‍ 85 ശ​ത​മാ​നം ട്രെ​യി​നു​ക​ളും ഈ ​മാ​സം 15ന് ​ത​ന്നെ ട്രാ​ക്കി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ റെ​യി​ല്‍​വേ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

രാ​ജ​ധാ​നി, ജ​ന​ശ​താ​ബ്​​ദി, തു​ര​ന്തോ, ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. കോ​വി​ഡി​​ന്റെ പശ്ചാത്തലത്തി​ല്‍ യാ​ത്ര​ക്കാ​ർ​ക്ക് എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ച്‌ 24 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ ഒഴികെ എ​ല്ലാ സ​ർവീ​സു​ക​ളും റെ​യി​ല്‍വേ നി​ര്‍​ത്തി​വെ​ച്ച​ത്. 13,523 യാ​ത്രാ ട്രെ​യി​നു​ക​ളാ​ണ് ആ​കെ റ​ദ്ദാ​ക്കി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...