കൊവിഡ് 19 : വ്യാജ വിവരങ്ങള്‍ നല്‍കിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ പോലിസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ത്രിപുര :  കൊറോണ കാലത്ത് വ്യാജ പ്രചരണം നടത്തിയതിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ എഫ്‌ഐആര്‍. മുന്‍ ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോപാല്‍ റോയുടെ പരാതിയിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വ്യാജ വിവരങ്ങളും വാര്‍ത്തയും പ്രചരിപ്പിച്ചെന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182, 505(1)(b) വകുപ്പുകളാണ് ബിപ്ലബ് കുമാര്‍ ദേവിനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് അഗര്‍ത്തലയിലെ ജിബി ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിപ്ലബ് കുമാര്‍ തെറ്റായ വിവരങ്ങള്‍ പറഞ്ഞത്.

മണിപ്പൂരില്‍ 19 ഉം അസമിലെ കരിംഗഞ്ചില്‍ 16 ഉം കൊറോണ രോഗങ്ങള്‍ സ്ഥിരീകരിച്ചെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കണക്കില്‍ ഏപ്രില്‍ രണ്ട് വരെ കരിംഗഞ്ചില്‍ ഒന്നും മണിപ്പൂരില്‍ രണ്ടും കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...