Wednesday, July 2, 2025 6:33 am

അടവിയിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു. എഴുപത്തിയാറിൽ അധികം കുട്ടവഞ്ചികൾ ആണ് പതിനാറാം തീയതി മാത്രം സവാരി നടത്തിയത്. പതിനഞ്ചിന് 62 കുട്ടവഞ്ചി സവാരികളും നടന്നു. 736500 രൂപയാണ് കഴിഞ്ഞ ജൂൺ മാസം മാത്രം ലഭിച്ച വരുമാനം. പതിനാല് ലക്ഷം വരെ വരുമാനം ലഭിച്ച മാസങ്ങളും ഉണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും വിദേശികളും ഉൾപ്പെടെ അടവിയിൽ സന്ദർശനം നടത്തി മടങ്ങാറുണ്ട്.

കുടുംബമായി എത്തുന്നവർ ആണ് അധികവും. കോന്നി ആനത്താവളത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് ഇവർ അടവിയിൽ എത്തുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ പൂന്തോട്ടം സഞ്ചാരികൾക്ക് തുറന്ന് നൽകിയിട്ടുള്ളതിനാൽ ഇവിടെയും ആളുകൾ എത്തുന്നുണ്ട്. കുട്ടവഞ്ചി കയറാൻ എത്തുന്നവരും സന്ദർശനത്തിനായി എത്തുന്നവരും ഉണ്ട്. അടവിയിൽ എത്തുന്നവർ സമീപത്തെ മണ്ണീറ വെള്ളചാട്ടവും കണ്ടാണ് മടങ്ങുക. ഇടക്ക് പെയ്യുന്ന ചെറിയ ചാറ്റൽ മഴയും സഞ്ചാരികൾക്ക് വലിയ സന്തോഷം പകരുന്നുണ്ട്.

വെള്ളം കുറവായതിനാൽ കല്ലാറ്റിൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവിൽ ഇറങ്ങി സമയം ചിലവഴിക്കുന്നവരും അനവധിയാണ്. കല്ലാറ്റിൽ വെള്ളം കുറവ് ആയതിനാൽ ദീർഘ ദൂര യാത്രകൾ നടത്തുവാൻ കഴിയില്ല. ഹ്രസ്വദൂര യാത്രകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് ഇനിയും വർധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...