കാസര്‍കോട്: എ.ടി.എം തട്ടിപ്പു നടത്തിയ നാലുപേരെ കാസര്‍കോട് പോലിസ് പിടികൂടി. തമിഴ്നാട് തൃശ്ശിനാപ്പള്ളി തെന്നൂര്‍ ഇനാംദാര്‍ തോപ്പിലെ പി.ജയറാം(30), കണ്ണൂര്‍ കരിക്കായം മണക്കടവിലെ ആല്‍വിന്‍ കെ.വി (25), കോഴിക്കോട് സ്വദേശി അഖില്‍ ജോര്‍ജ് (27), കോട്ടയം രാമപുരം ഏഴച്ചേരിയിലെ എ.എസ് സന്ദു നെപോളിയന്‍ (21) എന്നിവരെയാണ് കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കാനഡ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പണമാണ് സംഘം തട്ടിയെടുക്കുന്നത്. ജയറാം ആണ് സൂത്രധാരന്‍.
മറ്റുള്ളവര്‍ ഇയാളുടെ സഹായികളാണ്. ഗോവ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്. എ.ടി.എം കാര്‍ഡിന്റെ ബാര്‍ കോഡുകള്‍ സംഘടിപ്പിച്ച് മറ്റൊരു എ.ടി.എം കാര്‍ഡുപയോഗിച്ച് പ്രസ്തുത അക്കൗണ്ടിലേക്കു പണമെത്തിക്കുന്ന രീതിയാണ് സംഘം നടത്തി വന്നിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് സംഘം ഈ രീതിയില്‍ പലരില്‍ നിന്നായി തട്ടിയെടുത്തതെന്നു പോലിസ് കണ്ടെത്തിയിട്ടുള്ളത്. സംഘം സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.