Friday, July 4, 2025 8:01 am

ഹിന്ദു ക്ഷേത്രങ്ങൾക്ക് എതിരായ അക്രമം ; വിഷയം ബംഗ്ലാദേശിന് മുന്നിൽ ഉയർത്തി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാദേശ് : ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ വിഷയം ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചതായി ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനെ കുറിച്ചും ചർച്ച നടന്നു. ഇന്ന് ഡൽഹിയിൽ നടന്ന മൂന്നാമത് ഭീകരവിരുദ്ധ ധനസഹായം സംബന്ധിച്ച മന്ത്രിതല സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്.

നിരന്തരം ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്ന വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗ്ലാദേശ് പ്രധാനമന്ത്രി അസദുസ്സമാൻ ഖാനുമായി സംസാരിച്ചു. അതിർത്തിയിലെ വിഷയങ്ങളെ പറ്റിയും പൊതു സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഇരുപക്ഷവും ആശയ വിനിമയം നടത്തിയതായാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങളിലെ ദൈവങ്ങളുടെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബറിൽ, ബംഗ്ലാദേശിലെ ജെനൈദയിലെ ഒരു ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹത്തിന് നേരെ ചില അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ ജൂലായ് മാസത്തിലും ഇസ്‌ലാമിനെ ഇകഴ്ത്തുന്ന ഒരു ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിൽ ചില ആളുകൾ തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ ചില ക്ഷേത്രങ്ങളും കടകളും, നിരവധി വീടുകളും അജ്ഞാതർ നശിപ്പിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ അജ്ഞാതർ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു

0
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു...

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് : നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍....

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...