കു​ങ്കി​യാ​ന സം​ഘ​ത്തി​ന് നേ​രെ ഒ​റ്റ​യാ​ന്‍ ആ​ക്ര​മ​ണം

For full experience, Download our mobile application:
Get it on Google Play

പാ​ല​പ്പി​ള്ളി : തോ​ട്ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നി​റ​ങ്ങി​യ ദൗ​ത്യ​സം​ഘ​ത്തി​നു നേ​രെ ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണം.
വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള ആ​ര്‍.​ആ​ര്‍.​ടി. അം​ഗ​ത്തി​ന് കാ​ട്ടാ​ന​യു​ടെ അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റു. മു​ക്കം സ്വ​ദേ​ശി ക​ല്‍​പ്പൂ​ര്‍ വീ​ട്ടി​ല്‍ ഹു​സൈ​നാ (32)ണ് ​പ​രി​ക്ക്. വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​ഞ്ഞ ഹു​സൈ​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​യാ​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ കാ​ട്ടി​ലി​റ​ങ്ങി​യ സം​ഘം ഭ​ക്ഷ​ണ​ശേ​ഷം വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​വ​രെ കു​ങ്കി​യാ​ന സം​ഘ​ത്തി​ന് പി​ടി​കൊ​ടു​ക്കാ​തെ കാ​ട്ടി​ല്‍ പാ​ഞ്ഞു​ന​ട​ന്ന കാ​ട്ടാ​ന​യാ​ണ് മ​ട​ങ്ങി​വ​ന്ന് ആ​ക്ര​മി​ച്ച​ത്.

കു​ങ്കി​യാ​ന​ക​ള്‍ നി​ല്‍​ക്കു​ന്ന​തി​ന്റെ 200 മീ​റ്റ​ര്‍ മാ​റി​യാ​ണ് ദൗ​ത്യ​സം​ഘാം​ഗ​ങ്ങ​ള്‍ നി​ന്ന​ത്. റോ​ഡി​ല്‍ ഒ​റ്റ​യാ​ന്‍ നി​ല്‍​ക്കു​ന്ന​ത​റി​ഞ്ഞ് ചെ​ന്നു നോ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​ട്ടാ​ന​യു​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണത്തി​ല്‍ സം​ഘാം​ഗ​ങ്ങ​ള്‍ ചി​ത​റി​യോ​ടി. ഇ​തി​നി​ടെ ഹു​സൈ​ന് കാ​ട്ടാ​ന​യു​ടെ തു​ന്പി​കൈ​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു. ഈ ​സ​മ​യം വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ബ്ര​സൂ​ക്ക എ​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച്‌ കാ​ട്ടാ​ന​യെ തി​രി​ച്ച്‌ ആ​ക്ര​മി​ച്ചു. ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടു​ന്ന ബ്ര​സൂ​ക്ക പ്ര​യോ​ഗി​ച്ച​തോ​ടെ കാ​ട്ടാ​ന കാ​ട്ടി​ലേ​ക്ക് ത​ന്നെ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി​സ്റ്റ് വി​ഷ്ണു, ഡി.​എ​ഫ്.​ഒ. അ​രു​ണ്‍​ജി​ത്ത്, ആ​ര്‍.​ആ​ര്‍.​ടി. ദി​നേ​ഷ് എ​ന്നി​വ​രാ​ണ് ഹു​സൈ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ദി​നേ​ഷാ​ണ് ബ്ര​സൂ​ക്ക​യു​മാ​യി കാ​ട്ടാ​ന​യെ നേ​രി​ട്ട​ത്. സം​ഘാം​ഗ​ങ്ങ​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​മൂ​ലം അ​ത്യാ​ഹി​തം ഒ​ഴി​വാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...