മല്ലപ്പള്ളി : ആനിക്കാട് രാജീവ് ഗാന്ധി കോളനിയിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. മനുവിനാണ് (23) ആക്രമണത്തില്‍ പരിക്കേറ്റത്. പത്തനാട് സ്വദേശി നന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി-ആനിക്കാട് ലിങ്ക് റോഡ് കവലയ്ക്ക് സമീപത്ത് വെച്ച് അക്രമിസംഘം പരിയാരം കുന്നേക്കാട്ടിൽ സുമേഷിനെയും(35) മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സുമേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമറ്റം പഞ്ചായത്തിൽപ്പെട്ടവരാണ് അക്രമികൾ. ഇവരിൽ ചിലരെ പുറമറ്റം, വെണ്ണിക്കുളം ഭാഗത്ത് നിന്ന് പിടികൂടിയതായി അറിഞ്ഞു. കീഴ്വായ്പൂര് പോലീസ് ഇതിനെതിരെ കേസെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.