കുടുംബവഴക്കിനെത്തുടന്ന് മകന്‍റെ ബെഡ്‌റൂമിന് തീയിട്ട് അച്ഛന്‍ ; മരുമകളും പേരക്കുട്ടിയും ഓടിരക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തിരൂരിൽ മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്താൻ അച്ഛന്‍റെ നീക്കം. കുടുംബവഴക്കിനെത്തുടന്ന് മകന്‍റെ കിടപ്പുമുറിക്ക് തീയിടുകയായിരുന്നു ഇയാൾ. മകൻ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കടുംകൈ. തിരൂരിനടുത്ത് തലൂക്കരയില്‍ തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മരുമകളുടെ പരാതിപ്രകാരം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തലൂക്കരയില്‍ മണ്ണത്ത് അപ്പു (78) വിനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുറിയിലേക്ക് തീ പടരുന്നത് കണ്ടതും മുറിക്കകത്ത് ഉണ്ടായിരുന്ന മരുമകൾ പേരക്കുട്ടിയെയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

അപ്പുവും ഇളയമകന്‍ ബാബുവും ഈ വീട്ടിലായിരുന്നു താമസം. രണ്ട് സെന്‍റ് സ്ഥലം ബാബുവിന് അപ്പു നല്‍കിയിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്‍റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരൂര്‍ ആര്‍ഡിഒയെ ബന്ധപ്പെടുകയും മറ്റൊരു മകന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. അപ്പു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ അച്ഛന് മാസം 1,500 രൂപ മകന്‍ നൽകണമെന്ന് തീരുമാനമായിരുന്നു. തുടര്‍ന്ന് ബാബു തുക നല്‍കിവരികയായിരുന്നു. എന്നാല്‍  ഈ തുക പോരെന്ന് പറഞ്ഞ് വീണ്ടും വഴക്കായി. തുടർന്ന് ഇയാൾ തിങ്കളാഴ്ച്ച രാവിലെയോടെ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. സംഭവമറിഞ്ഞ് ഒടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും ഇയാള്‍ ഭീഷണിയുയര്‍ത്തി. തുടര്‍ന്ന് തിരൂര്‍ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...