കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവം ; എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ സർവകലാശാലയുടെ പ്രതികാര നടപടി. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി.വൈസ് ചാൻസിലറുടെ ഉത്തരവിന്മേൽ വകുപ്പ് മേധാവിയുടേതാണ് നടപടി. Integrated M.A. in Comparative Literature മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് അഭിനന്ദ്. രജിസ്ട്രാറുടെ പരാതിയിൽ അഭിനന്ദ് ഉൾപ്പെടെ നാല് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരുന്നു.

വി.സി ഉൾപ്പെടെ ഉള്ളവരെ തടഞ്ഞു വെച്ചു എന്ന് പറഞ്ഞായിരുന്നു കേസ്. എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുള്ള DSU മാഗസിൻ പ്രകാശനത്തിന് യൂണിവേഴ്സിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ വി.സി യുടെ ചെമ്പറിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. സംഘി പ്രതികാരമെന്നും അഭിനന്ദിനെ തിരിച്ചെടുക്കും വരെ പ്രതിഷേധം എന്നും എസ്എഫ്ഐ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...