അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായിട്ടും നടപടി സ്വീകരിക്കാതെ അടൂര്‍ നഗരസഭ. കരുവാറ്റയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത അമ്മയെയും രണ്ട് മക്കളെയും തെരുവ് നായ ക്രൂരമായിആക്രമിച്ച് പരിക്കേല്‍പ്പിച്ചതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അടൂര്‍ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിന് സമീപം കപ്പലണ്ടി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശിയായ മുരുകനെ തെരുവുനായ ആക്രമിക്കുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. രാത്രി എട്ടുമണിയോടെ കപ്പലണ്ടി വറുത്തുകൊണ്ടിരുന്ന മുരുകന്‍റെ പുറകില്‍ നിന്നും എത്തിയ നായ കാലില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. ഇതിന് മുന്‍പ് കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലെത്തിയ പ്രായമായ സ്ത്രീക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

അടൂര്‍ നഗരത്തില്‍ ഏറെ നാളുകളായി ജനങ്ങള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം തുടര്‍ന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അടൂര്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നഗരത്തില്‍ കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവ് നായകള്‍ അടൂരില്‍ എത്തുന്നവര്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്. തെരുവ് നായകള്‍ക്ക് അനധികൃതമായി കോഴിമാലിന്യങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതും നായ ശല്യം വര്‍ധിക്കുന്നതിന് കാരണമായി തീരുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ അടൂര്‍ നഗരത്തില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി ഭക്ഷണം നല്‍കിയ സ്ത്രീയെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...