ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള ഈ വർഷത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. പരമാവധി 1,05,000 രൂപയാണ് ജീവനക്കാർക്ക് ലഭിക്കുക. കഴിഞ്ഞ വർഷം നൽകിയ 1,02,500 രൂപയിൽ നിന്ന് 2,500 രൂപ വർധിപ്പിച്ചാണ് ഇത്തവണ ബോണസ് തുക നിശ്ചയിച്ചത്. മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. സ്ഥിരം ജീവനക്കാർക്ക് ബോണസിന് പുറമെ 50,000 രൂപ അഡ്വാൻസും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് ജീവനക്കാരുടെ ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും ലഭിക്കും.

അതേസമയം ഗാലനേജ് ഫീസ് ഏർപ്പെടുത്തിയതിനെ തുടർന്ന് ബെവ്കോയുടെ സാമ്പത്തിക നിലയിൽ വലിയ മാറ്റമുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാർച്ച് 31ന് 124.10 കോടി രൂപ ലാഭത്തിലായിരുന്ന കോർപ്പറേഷൻ, ഈ വർഷം മാർച്ച് 31ന് 281.95 കോടി രൂപ നഷ്ടത്തിലായി. ഗാലനേജ് ഫീസ് സംബന്ധിച്ച വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് വകുപ്പിന്റെ അനുമതി വാങ്ങി തുക കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...