പത്തനംതിട്ട : സി പി എം ബന്ധം ഉപേക്ഷിച്ച പെരുനാട് മുഴിക്കൽ ബാബുവിൻ്റെ വീടിന് നേരെയാണ് ഇന്നലെ രാത്രിയിൽ ആക്രമണം ഉണ്ടായത്. ബാബുവിൻ്റെ കാറ് അടിച്ചു തകർത്തു. വീടിനുള്ളിൽ കയറി ബാബുവിൻ്റെ ഭാര്യയെ ആക്രമിച്ചു. വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു. സി പി എം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡൻ്റുമായ പി എസ് മോഹനൻ്റെ മകൻ അടങ്ങുന്ന 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. അയൽവാസിയും ബന്ധുവുമായുള്ള തർക്കത്തിൻ്റെ പേരിലാണ് പകപോക്കൽ.
ബാബു കഴിഞ്ഞ മുപ്പത് വർഷമായി പാർട്ടി അംഗമായിരുന്നു. സി പി എം മ്മിൻ്റെ പെരുനാട്ടിലെ തെറ്റായ പ്രവർത്തികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ തദ്ധേശ തെരഞ്ഞെടുപ്പ് സമയത്ത് ബാബു പാർട്ടി ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള പക വീട്ടലാണ് നടത്തിയതെന്ന് വീട്ടുകാർ പറയുന്നു. ബാബുവിൻ്റെ ഭാര്യ പെരുനാട് പോലീസിൽ പരാതി നൽകി.