ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മൾട്ടി സ്പെഷ്യാലിറ്റി ഒഴികെയുള്ള മുഴുവൻ യൂണിറ്റും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. കെട്ടിടത്തിന് ഇതുവരെ ഫയർ എൻഒസി ലഭിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി തുറന്നുസമ്മതിച്ചു. ഇടുക്കി മെഡിക്കൽ കോളേജ് ഇപ്പോഴും പ്രാഥമിക പ്രവർത്തനഘട്ടത്തിലായതിനാൽ ഫയർ എൻഒസി നേടിയെടുക്കാനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കെട്ടിടം പ്രവർത്തനം തുടങ്ങുന്നതിന് മുൻപേ ലഭിക്കേണ്ടതാണ് ഫയർ എൻഒസി. അവ ലഭിച്ച ശേഷം പ്രവർത്തനം തുടങ്ങാമെന്നുവെച്ചാൽ ജനങ്ങൾക്ക് ഉപകാരമുണ്ടാകില്ലെന്നും നിയമങ്ങൾ പറയാൻ മാത്രം പറ്റും എന്നുമായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. കെട്ടിടം ഇപ്പോഴും പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല. എൻഒസി അപേക്ഷ നൽകിയിട്ടുണ്ട്. അതിനുവേണ്ട നിർമാണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ഫയർ എൻജിൻ വന്നാൽ ഇറങ്ങിപ്പോകാൻ ഒരു വഴിയില്ല എന്നതാണ് ആകെ പോരായ്മയെന്നും എന്നാൽ അത് ഗുരുതരമായ വിഷയമാണെന്നും ഡോ. ടോമി തുറന്ന് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...