കോഴിക്കോട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ആക്രമണം. ശനിയാഴ്ച വൈകീട്ടാണ് ആക്രമണം ഉണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിന്റെ പ്രധാന വാതിലുകൾ തകർത്ത നിലയിൽ ആണ്.

സംഭവത്തിൽ ഓഫീസിന് അകത്തും നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളുമായി പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ആർക്കും പരുക്കേറ്റിട്ടില്ല. പ്രാണികൾ പരത്തുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ വിഭാഗമാണ് വെക്റ്റർ കൺട്രോൾ യൂണിറ്റ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ജീവനക്കാർ കോഴിക്കോട് വെള്ളയിൽ പോലീസിന് പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...