ചിറ്റാരിക്കാല്‍: കെഎസ്ഇബി നല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ ജീവനക്കാരന് ചിറ്റാരിക്കാല്‍ തയ്യേനിയിലെ കെ. അരുണ്‍ കുമാറിനെ ആക്രമിച്ച പ്രതി പിടിയിൽ. ചിറ്റാരിക്കാല്‍ കാവുന്തലയിലെ സന്തോഷ് ജോസഫിനെയാണ് പോലീസ് ഞായറാഴ്ച രാത്രി ആലക്കോടുനിന്ന് അറസ്റ്റ് ചെയ്തത്. അരുൺ ബൈക്കില്‍ സഞ്ചരിക്കവേ സന്തോഷ് ജീപ്പുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം ലിവര്‍ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ജീപ്പുമായി കടന്ന സന്തോഷ് ഒളിവിലായിരുന്നു. വീട്ടിലെ കേടായ ഇലക്ട്രിക് മീറ്റര്‍ മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ചെവിക്കു പരിക്കേറ്റ അരുണ്‍കുമാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.