സി​പി​എം മ​ല്ല​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി വി​ഭ​ജി​ച്ച് എ​ഴു​മ​റ്റൂ​രി​ല്‍ പു​തി​യ ക​മ്മി​റ്റി

For full experience, Download our mobile application:
Get it on Google Play

എ​ഴു​മ​റ്റൂ​ർ : സി​പി​എം മ​ല്ല​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി വി​ഭ​ജി​ച്ച് എ​ഴു​മ​റ്റൂ​രി​ല്‍ പു​തി​യ ക​മ്മി​റ്റി. ജി​ല്ലാ നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി പു​തി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ച്ച​താ​ണ് പ്ര​ദേ​ശ​ത്തെ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ല്‍ രൂ​ക്ഷ​മാ​യ ഭി​ന്ന​ത​യ്ക്ക് ഇ​ട​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി വി​ഭ​ജി​ച്ചാ​ണ് എ​ഴു​മ​റ്റൂ​രി​ല്‍ പു​തി​യ ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​ത്. കോ​ഴ​ഞ്ചേ​രി ഏ​രി​യ​യി​ലെ അ​യി​രൂ​ര്‍, ചെ​റു​കോ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളും എ​ഴു​മ​റ്റൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി. മ​ല്ല​പ്പ​ള്ളി ഏ​രി​യാ​യി​ലെ കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട്, എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ പു​തി​യ ക​മ്മി​റ്റി​യി​ലാ​യി.

കെ​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന തെ​ള്ളി​യൂ​ർ സ്വ​ദേ​ശി ബി. ​ഹ​രി​കു​മാ​റാ​ണ് പു​തി​യ ഏ​രി​യാ സെ​ക്ര​ട്ട​റി. എ​ന്നാ​ൽ വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​വ​രെ​യും പു​തി​യ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. അ​യി​രൂ​രി​ൽ നി​ന്നു​ള്ള പ്രാ​ദേ​ശി​ക നേ​താ​വി​നെ ക​മ്മി​റ്റി​യം​ഗ​മാ​ക്കി​യ​തും ഒ​രു വി​ഭാ​ഗ​ത്തെ ചൊ​ടി​പ്പി​ച്ചു. അ​യി​രൂ​ർ വി​ല്ലേ​ജ് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​നാ​യ നേ​താ​വി​നെ​യാ​ണ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഒ​രു​വി​ഭാ​ഗം യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴേ​ക്കും മു​തി​ര്‍​ന്ന നേ​താ​ക്ക​ളി​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച ഏ​രി​യ ക​മ്മി​റ്റി​യു​ടെ പാ​ന​ലി​ല്‍ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ അം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്ക് ഭി​ന്നാ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്.

നി​ല​വി​ലു​ള്ള ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടോ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടോ അ​ഭി​പ്രാ​യം ചോ​ദി​ക്കാ​തെ എ​ടു​ത്ത തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ജി​ല്ലാ നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ല്ല.
ഏ​രി​യ​യി​ലെ പാ​ര്‍​ട്ടി ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​നി​ര​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം ഇ​ത്ത​ര​ത്തി​ല്‍ ലി​സ്റ്റ് ത​യാ​റാ​ക്കി​യ​തെ​ന്നും പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടും ജി​ല്ലാ നേ​തൃ​ത്വം ക​ടു​ത്ത നി​ഷേ​ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. അ​തേ സ​മ​യം മ​ല്ല​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി ബി​നു തു​ട​രും. ക​ല്ലൂ​പ്പാ​റ, ആ​നി​ക്കാ​ട്, കു​ന്ന​ന്താ​നം, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ട്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളാ​ണ് ഇ​നി മ​ല്ല​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...