Friday, July 4, 2025 3:11 pm

ദീപാവലി ദിവസം തുറന്ന ബിരിയാണിക്കട അടപ്പിച്ച സംഭവം ; ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട ബിരിയാണി ഷോപ്പുകളിലൊന്നായ ആലം മുര്‍ദാബാദി ബിരിയാണി കട ദീപാവലി ദിവസം രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചു. സംഭവത്തില്‍ ദില്ലി പോലീസ് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കട അടപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ഈ മേഖല ഹിന്ദുക്കളുടെ പ്രദേശമാണെന്നും ദീപാവലിയായിട്ട് ബിരിയാണിക്കട എന്തിനാണ് തുറന്നനെന്നും ഇവര്‍ കടയിലെ ജീവനക്കാരോട് ചോദിക്കുന്നുണ്ട്.

ദില്ലിയിലെ സാന്റ് നഗറിലെ ഈ ബിരിയാണിക്കടയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭീഷണിയെ തുടര്‍ന്ന് കടയിലെ ജീവനക്കാര്‍ കച്ചവടം അവസാനിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന നരേഷ് കുമാര്‍ സൂര്യവന്‍ശി എന്നയാളാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നത്.

ദീപാവലി ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. ഇവിടെയുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഐപിസി സെക്ഷന്‍ 295 എ പ്രകാരം (‘മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവുമായ പ്രവൃത്തികള്‍’) കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ബുരാരി പോലീസ് സ്റ്റേഷനില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. എന്നിരുന്നാലും, വസ്തുതകള്‍ പരിശോധിച്ച്‌ വരികയും നിയമപ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഡിസിപി സാഗര്‍ സിംഗ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐ പറയുന്നതനുസരിച്ച്‌ വീഡിയോയിലുള്ള ആള്‍ നരേഷ് കുമാര്‍ സൂര്യവംശിയാണെന്നും വലതുപക്ഷ ഗ്രൂപ്പായ ബജ്‌റംഗ് ദളിലെ അംഗമാണെന്ന് സ്വയം പറയുന്നുണ്ട്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആലം എന്ന് വിളിക്കുന്ന മഗ്രൂബ് അലി (27) ആണ് കടയുടെ നടത്തിപ്പും സമീപത്തെ അടുക്കളയില്‍ ബിരിയാണി പാകം ചെയ്യുന്നതും. മാര്‍ക്കറ്റിലെ മറ്റുള്ളവര്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കിലും സംഭവം നടന്നയുടനെ ഞങ്ങള്‍ അടച്ചുപൂട്ടിയെന്ന് മഗ്രൂബ് അലി പറഞ്ഞു. അവന്‍ എന്തിനാണ് ഞങ്ങളെ ലക്ഷ്യം വച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, ആളുകളെ ഭയപ്പെടുത്താനാണ് അങ്ങനെ ചെയ്തതെന്നാണ് ഞങ്ങള്‍ കരുതിയത്. ഈ ബിരിയാണി ഉണ്ടാക്കി വിറ്റ് ദിവസക്കൂലി വാങ്ങുന്ന ഏഴ് പേരാണ് കടയില്‍ ജോലി ചെയ്യുന്നതെന്ന് മഗ്രൂബ് അലി പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി

0
പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38...

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ ; വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു

0
പ​ത്ത​നം​തി​ട്ട : വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു. പ്ര​തി​കൂ​ല...

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...