എംഎ യൂസഫലിയ്ക്ക് ഇന്തോനേഷ്യന്‍ ‘പ്രിമ ദുത്ത’ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

അബുദാബി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയ്ക്ക് ഇന്തോനേഷ്യന്‍ പുരസ്‌കാരം. ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. അബുദാബി എമിറേറ്റ്‌സ് പാലസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ആയിരുന്നു പുരസ്‌കാര ദാനം നടന്നത്.

ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയാണ് യൂസഫലിയ്ക്ക് പുരസ്‌കാരം നല്‍കിയത്. യു.എ.ഇ സ്ഥാനപതി അബ്ദുള്ള അല്‍ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി ഹുസ്സൈന്‍ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഇന്തോനേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ – ഭക്ഷ്യേതര ഉത്പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ യൂസഫലിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റിനും സര്‍ക്കാരിനും നന്ദി പറയുന്നുവെന്നും യൂസഫലി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...