അമ്പലപ്പുഴ : ബൈക്ക് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ചശേഷം ഒളിവില്‍പോയ പ്രതി പിടിയില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ കാട്ടുങ്കല്‍വെളി വിഷ്ണു (29) വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി 7.30ഓടെ പറവൂര്‍ അവിട്ടം ക്ലബ് മൈതാനിക്ക് സമീപമായിരുന്നു സംഭവം.
ഭര്‍ത്താവുമൊത്ത് അമ്പലപ്പുഴയില്‍നിന്ന് തിരികെ പറവൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം യുവതിയെ മുഖത്തടിച്ച് നിലത്തു വീഴ്ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവാവ് ആക്രമിച്ചു. ഇതിനുശേഷം ഇവരുടെ വീട്ടിലെത്തി ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒളിവില്‍ പോയി. വിവിധ കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പോലീസ് പറഞ്ഞു.