കിളിമാനൂര്‍ : നഗരൂര്‍ തേക്കിന്‍കാട് വീടുകയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തേക്കിന്‍കാട് സ്വദേശികളായ ഷൈന്‍ നിവാസില്‍ പട്ടര് എന്ന അരുണ്‍ എം.നായര്‍ (36), വിഷ്ണുഭവനില്‍ വിഷ്ണു.എസ് (35), അരുണ്‍ നിവാസില്‍ അരുണ്‍ (37), വിളയില്‍ വീട്ടില്‍ തന്‍സീര്‍ (37) എന്നിവരെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തേക്കിന്‍കാട് പാര്വതിഭവനില് ശംഭുവിനും പിതാവ് രാധാകൃഷ്ണന് നായര്‍ക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ശംഭുവും വിഷ്ണുവും അരുണും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും നഗരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശത്രുതയിലായിരുന്നു ഇരുകൂട്ടരും.
ശനിയാഴ്ച വൈകീട്ട് 4.30ന് ശംഭുവിന്റെ പിതാവ് രാധാകൃഷ്ണന് നായരുമായി പ്രതികള്‍ തേക്കിന്‍കാട് ജങ്ഷനില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളിലൊരാളായ വിഷ്ണുവിനെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.