ചെന്നൈ: സിനിമ സഹസംവിധായകനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സംഘത്തെ തിരുപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പിതാവ് പൊന്നുസാമി ഗൗണ്ടറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും വന്‍തോതിലുള്ള ഭൂമി ശിവകുമാറിന് ലഭിച്ചു. ഇതില്‍ പകുതി തനിക്ക് നല്‍കണമെന്ന് സഹോദരി അംബിക ആവശ്യപ്പെട്ടെങ്കിലും ശിവകുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.
രണ്ടുദിവസം മുന്‍പാണ് അംബികയും ഭര്‍ത്താവും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന് തിരുപ്പൂര്‍ പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം സ്വത്തുക്കള്‍ അംബികയുടെ പേരിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ശിവകുമാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ശിവകുമാറിനെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കുകയും അംബികയും ഭര്‍ത്താവും ഉള്‍പ്പടെയുള്ള ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ ഭൂരേഖകളില്‍ ശിവകുമാര്‍ ഒപ്പിട്ടു നല്‍കി.. ഇയാളില്‍ നിന്ന് ഒന്നരലക്ഷം രൂപയും ആഭരണങ്ങളും സംഘം തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ നിര്‍ബന്ധിപ്പിച്ച് ബോധം കെടുന്നതുവരെ മദ്യപിപ്പിച്ചതായും പോലീസ് പറഞ്ഞു.
ബോധം വീണ്ടെടുത്തപ്പോള്‍ ശിവകുമാര്‍ ബെംഗളൂരുവിലെ ഒരു മാനസികരോഗാശുപത്രിയില്‍ ചികിത്സ തേടുകയും വിവരം ഡോക്ടര്‍മാരെ അറിയിക്കുയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. ശിവകുമാറിന്റെ പരാതിയില്‍ സഹോദരി ഭര്‍ത്താവ്, മകന്‍ തുടങ്ങി അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സഹോദരി അംബികയും മറ്റ് രണ്ടുപേരും ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.