തളിപ്പറമ്പ് : ഭാര്യവീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പോലീസ് പിടിയില്‍. കൂവോട് സ്വദേശി സി.ബിജുവിനെ (40)യാണ് എസ്ഐ മാത്യുവും സംഘവും പിടികൂടിയത്. 31ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി മരപ്പട്ടിക ഉപയോഗിച്ച് ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന തൃച്ഛംബരത്തെ രവീന്ദ്രന്റെ ഭാര്യ കാര്‍ത്ത്യായണിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് മകളുടെ ഭര്‍ത്താവായ ബിജുവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഭാര്യവീട്ടില്‍ അതിക്രമിച്ച് കയറി അക്രമം യുവാവ് പോലീസ് പിടിയില്‍
RECENT NEWS
Advertisment