മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

അണക്കര : ചെല്ലാ‍ര്‍ കോവിലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഒന്നാം മൈല്‍ സ്വദേശി ഇടപ്പാടിയില്‍ ഷാജി തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടന്‍മേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചെല്ലാ‍ര്‍കോവിലിലെ വീട്ടില്‍ വച്ചാണ് രാഹുല്‍ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും ഒരുമിച്ച്‌ മദ്യപിക്കുന്നത് പതിവാണ്.

രാവിലെ മുതല്‍ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും മദ്യപിച്ചു. ഉച്ചയോടെ ഒപ്പമുണ്ടായിരുന്നയാള്‍ വീട്ടിലേക്ക് പോയി. ഇതിനു ശേഷമാണ് ഇരുവരും തമ്മില്‍ ത‍‍ര്‍ക്കമുണ്ടാകുകയും രാഹുല്‍ വിറകു കമ്പുകൊണ്ട് ഷാജിയെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തത്. ഇരുവരും തമ്മില്‍ മുമ്പും ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. തുട‍ര്‍ന്ന് പിണങ്ങിക്കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെയാണ് വീണ്ടും അടുത്തത്.

ഇവര്‍ക്കൊപ്പം മദ്യപിച്ചിരുന്നയാളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തില്‍ മറ്റാ‍ര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമോ‍ര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...