കുമ്പളകോട് : വീട് ആക്രമിച്ച് താമസക്കാരെ പുറത്താക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കുമ്പള കോട് തീണ്ടാപ്പാറ മണികണ്ഠനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ കുമ്പളകോട് താലാടിക്കുന്ന് നാരായണന്‍ കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട് ആക്രമിച്ച് പുറത്താക്കിയത്. സ്വത്തു തര്‍ക്കത്തിന് പേരില്‍ ഇവരെ അടിച്ചു പുറത്താക്കുകയും തിരിച്ചെത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. ഇതോടെ നാരായണന്‍കുട്ടിയുടെ കുടുംബം തെരുവിലായിരുന്നു അഭയം തേടിയിരുന്നത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയതായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതോടെ കുടുംബം വീട്ടില്‍ തിരിച്ചെത്തി. ഇയാള്‍ 20,000 രൂപയുടെ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും കുട്ടിയുടെ പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങളും ടിവിയും നശിപ്പിച്ചതായും നാരായണന്‍കുട്ടി പറയുന്നു.
വീട് ആക്രമിച്ച് താമസക്കാരെ പുറത്താക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
RECENT NEWS
Advertisment