വീട് ആക്രമിച്ച് താമസക്കാരെ പുറത്താക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പളകോട് : വീട് ആക്രമിച്ച് താമസക്കാരെ പുറത്താക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കുമ്പള കോട് തീണ്ടാപ്പാറ മണികണ്ഠനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ കുമ്പളകോട്‌ താലാടിക്കുന്ന് നാരായണന്‍ കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട് ആക്രമിച്ച്‌ പുറത്താക്കിയത്. സ്വത്തു തര്‍ക്കത്തിന് പേരില്‍ ഇവരെ അടിച്ചു പുറത്താക്കുകയും തിരിച്ചെത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. ഇതോടെ നാരായണന്‍കുട്ടിയുടെ കുടുംബം തെരുവിലായിരുന്നു അഭയം തേടിയിരുന്നത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയതായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതോടെ കുടുംബം വീട്ടില്‍ തിരിച്ചെത്തി. ഇയാള്‍ 20,000 രൂപയുടെ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും കുട്ടിയുടെ പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങളും ടിവിയും നശിപ്പിച്ചതായും നാരായണന്‍കുട്ടി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...