തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ് അഖിലിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹതിയായ യുവതിയോട് തന്റെ ഒപ്പം താമസിക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു. രണ്ട് കുട്ടികളുടെ അമ്മയും ആണ് ഇവര്‍. അഖിലിന്റെ ആവശ്യം യുവതി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇയാള്‍ നിരന്തരം ആവശ്യം ഉന്നയിച്ച യുവതിയെ ശല്യം ചെയ്തിരുന്നു.
കഴിഞ്ഞദിവസം 35കാരിയായ ഇവരുടെ വീട്ടിലെത്തിയ അഖില്‍ വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അഖില്‍. എസ്‌ഐ സൂര്യ, ഭൂവനേന്ദ്രന്‍, വിജയന്‍, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.