അട്ടപ്പാടി മധു കേസ് ; വിചാരണ വീണ്ടും മാറ്റി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്.പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും തുടക്കമായത്. കേസില്‍ നിരവധി സാക്ഷികള്‍ കൂറ് മാറിയ സാഹചര്യത്തില്‍ പുതിയ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതുവരെ വിചാരണ നിര്‍ത്തിവെക്കണം എന്നുമുള്ള മധുവിന്റെ അമ്മയുടെ ഹർജി ഹൈക്കോടതി തീര്‍പ്പാക്കിയ കാര്യം ഇന്നാണ് രേഖാമൂലം കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് വരുന്ന 18ന് വിചാരണ വീണ്ടും തുടങ്ങാന്‍ തീരുമാനമായത്.

കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇവര്‍ വീണ്ടും വിചാരണക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സുകള്‍ കോടതി അയച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ വിചാരണാ വേളയില്‍ രണ്ട് സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ കോടതിയില്‍ ഹർജി നല്‍കിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം നേരത്തെ അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച ശേഷമാണ് കോടതി നടപടികള്‍ ഇന്ന് വീണ്ടും തുടങ്ങിയത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...