മലപ്പുറം : പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ . കന്മനം കല്‍പകഞ്ചേരി അല്ലൂരിലെ കാരാട്ടില്‍ അബ്ദുല്‍ അസീസ് (31) നെയാണ് കല്‍പകഞ്ചേരി പോലീസ് പിടികൂടിയത് . കഴിഞ്ഞ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ വൈക്കോല്‍ പിടിച്ച് തരാനെന്ന വ്യാജേന ഇയാള്‍ അടുത്ത് വിളിച്ചു .
തുടര്‍ന്ന് അടുത്തെത്തിയ പെണ്‍കുട്ടിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. പിന്നീട് കുട്ടി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് എച്ച് ഒ എം കെ ഷാജിയുടെ നിര്‍ദ്ദേശ പ്രകാരം എസ് ഐ.എസ് കെ പ്രിയന്‍ അബ്ദുല്‍ അസീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .