ഡല്‍ഹി: വ്യാജ ആധാര്‍ കാര്‍ഡുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച മൂന്ന് പേര് അറസ്റ്റില്‍. സിഐഎസ്എഫാണ് ഇവരെ പിടികൂടിയത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിവസമാണ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്റെ പരിശോധനയില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ലമെന്റിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ മൂന്ന് തൊഴിലാളികളാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























