Sunday, June 16, 2024 11:49 am

വീട്ടിൽക്കയറി മാല പൊട്ടിക്കാൻ ശ്രമം ; ദമ്പതികൾക്ക് പരിക്ക് ; മൂന്നം​ഗസംഘത്തിനായി തെരച്ചിൽ ; സംഭവം കണ്ണൂർ ചാലാട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെയാണ് മൂന്നംഗസംഘം ആക്രമിച്ച് കടന്നു കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ 5 മണിക്കാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്ന സമയത്താണ് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു. അടുക്കളയിൽ നിൽക്കുന്ന സമയത്താണ് രണ്ട് പേർ ഓടിക്കയറി ആക്രമം നടത്തിയതെന്ന് വീട്ടമ്മ ലിനി വ്യക്തമാക്കി. സംഘത്തിലൊരാൾ പുറത്ത് നിൽക്കുകയായിരുന്നു. അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. വീട്ടിൽ ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. ടൗൺ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

15 കാരന് മർദനം ; പേരാമ്പ്രയിൽ അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ

0
കോഴിക്കോട്: പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ. തയ്യുള്ളതിൽ...

രക്തസാക്ഷിയാകാനും ഭയമി​ല്ല, മുന്നോട്ടുവച്ചത് കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ ; വെള്ളാപ്പള്ളി നടേശൻ

0
കോഴിക്കോട്: താൻ മുന്നോട്ടുവച്ചത് കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങളാണെന്നും ഇതി​ന്റെ പേരി​ൽ ചോര കുടി​ക്കാൻ...

പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു ; ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും – സുരേഷ്ഗോപി

0
തിരുവനന്തപുരം : ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി...

എ​സ്ഐ​യെ വാ​ഹ​ന​മി​ടി​പ്പി​ച്ച സം​ഭ​വം ; പോ​ലീ​സ് കേ​സെ​ടു​ത്തു

0
പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ എ​സ്ഐ​യെ വാ​ഹ​ന​മി​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും ജോ​ലി...