സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര് ; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം – വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബര്‍ പോരാളികള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ തമ്മിലുള്ള പോരാണ് കാരണം. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിര്‍ ഒരാളുടേതാണ്. പൊന്‍കതില്‍ വേറൊരാളുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ ഫൈറ്റ് ചെയ്യാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അധിക്ഷേപിച്ചു അപമാനിച്ചു. എന്തുമാത്രം അപകീര്‍ത്തിപ്പെടുത്തി ഈ ഹാന്‍ഡിലുകള്‍. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിക്കുകയാണ്. ഞങ്ങള്‍ നോക്കി നില്‍ക്കുന്നു. അത് അവരുടെ ആഭ്യന്തര കാര്യം. വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ നോക്കുന്ന സമയത്ത് കുറച്ചു നേരമെങ്കിലും സിപിഎമ്മില്‍ എന്താണു നടക്കുന്നതെന്നും കൂടി മാധ്യമങ്ങള്‍ നോക്കണം. എല്ലാ മാധ്യമങ്ങളും കുറച്ച് അങ്ങോടു കൂടി ഒന്നു തിരിഞ്ഞു നോക്കണം, അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. പൊട്ടിത്തെറിച്ചു കഴിഞ്ഞല്ല വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പൊട്ടിത്തെറിക്കുന്നതിനു മുമ്പു തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സിപിഎമ്മില്‍ ഉണ്ടാകും. ഇതില്‍ ആര്‍ക്കും സംശയം വേണ്ട.
തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്താണ്. സിപിഎം സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചതെന്താണ്. രണ്ടും പരസ്പര വിരുദ്ധമാണ്. അസംബ്ലിയില്‍ കേരളത്തിലെ ജനങ്ങളോടല്ലേ, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കണക്കുകള്‍ വെച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. ആ കണക്കുകളല്ലല്ലോ എംവി ഗോവിന്ദന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞതും എംവി ഗോവിന്ദന്‍ പറഞ്ഞതും ഇരു ധ്രുവങ്ങളിലാണുള്ളത്. രണ്ടു രീതിയിലാണ് അവര്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ കണ്ടത്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ അതിരൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്നാണ് സിപിഎമ്മിന്റെ 14 ജില്ലാ കമ്മിറ്റികളുടേയും റിപ്പോര്‍ട്ട്.

ഒരു സംശയവും ആര്‍ക്കും വേണ്ട. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരും സമീപ ജില്ലയായ കാസര്‍കോട്ടും ഇടതുപക്ഷവോട്ടുകള്‍ അടപടലം ഒഴുകിപ്പോകുകയായിരുന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ അടക്കം. ഇന്ദിരാഗാന്ധി വധവും രാജീവ് ഗാന്ധി വധവും ഉണ്ടായ കാലത്തുപോലും അനങ്ങാത്ത കാലത്തു പോലും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും വോട്ടുകള്‍ ഒഴുകിപ്പോകുകയായിരുന്നു. കോണ്‍ഗ്രസിന് 26 വോട്ടുള്ള പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തിലെ ഒരു ബൂത്തില്‍ യുഡിഎഫ് 140 വോട്ടിന് ലീഡു ചെയ്തുവെന്ന് വിഡി സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...