എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ വി.സിയുടെ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല യൂണിയന് നല്‍കിയ പണം തിരിച്ചടയ്ക്കാനാണ് വിസി ഉത്തരവ് ഇറക്കിയിരിക്കുന്നത്. എം ജി യൂണിവേഴ്‌സിറ്റിയിലെ പാറ്റ ഫ്‌ളക്‌സ് വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് നടപടി എന്നാണ് വിവരം. യൂണിയന് പരിപാടി നടത്തുന്നതിനായി സര്‍വകലാശാല നല്‍കിയ പണം തിരിച്ചടയ്ക്കണമെന്നാണ് എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ഉത്തരവില്‍ പറയുന്നത്.2,85,250 രൂപ അടക്കണമെന്നാണ് നിര്‍ദേശം. നാഷണല്‍ കോണ്‍ഫറന്‍സ് പരിപാടി സര്‍വകലാശാലയുടെ ഫണ്ട് വിനിയോഗിക്കാതെ നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യൂണിയന്‍ വച്ച പാറ്റ ഫ്‌ളക്‌സ് എടുത്ത് മാറ്റാത്തതിനാലാണ് വിസിയുടെ പ്രതികാര നടപടി എന്നാണ് യൂണിയന്‍ ആരോപിക്കുന്നത്.പരിപാടിയില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്നും ഫ്‌ളക്‌സ് മാറ്റണമെന്നുമായിരുന്നു വിസിയുടെ നിലപാട്. എന്നാല്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന സര്‍വകലാശാല യൂണിയന്‍ ഇതിന് തയ്യാറായിരുന്നില്ല. പിന്നാലെയാണ് വാര്‍ഷിക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത് പ്രകാരം കൈപ്പറ്റിയ തുക തിരിച്ചടയ്ക്കണമെന്ന അസാധാരണ നിര്‍ദേശം വന്നിരിക്കുന്നത്. എന്നാല്‍ പണം തിരികെ അടക്കില്ലെന്നാണ് യൂണിയന്റെ നിലപാട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...