പറക്കോട് സ്വദേശിയായ യുവാവിന് വർക്ക് ഫ്രം ഹോം വാഗ്‌ദാനം ചെയ്‌ത് പണം തട്ടാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

പറക്കോട് : വാട്സ് ആപ്പി​​ലൂടെ സന്ദേശമയച്ച് പറക്കോട് സ്വദേശിയായ യുവാവിന് വർക്ക് ഫ്രം ഹോം വാഗ്‌ദാനം ചെയ്തു പണം തട്ടാൻ ശ്രമം. പറക്കോട് കൊട്ടത്തൂർ സ്വദേശിയായ വിഷ്ണു ചന്ദ്രന്റെ മൊബൈലിലേക്ക് കഴിഞ്ഞ ദിവസം വാട്സ് ആപ്പിലൂടെ ലഭി​ച്ച മെസേജുകളി​ലാണ് സംഭവങ്ങളുടെ തുടക്കം. ജോലി വാഗ്‌ദാനത്തോട് താല്പര്യം അറിയിച്ച വിഷ്ണുവിനോട് ജോലിയുടെ വിശദവിവരങ്ങൾ ഇവർ മെസേജായി പങ്കുവെച്ചു. ഒരുപാട് സ്ഥാപനങ്ങൾക്ക് റേറ്റിംഗ് കൊടുക്കുന്ന കമ്പനിയാണെന്നും ചില കമ്പനികളുടെ ലിങ്ക് അയച്ചുതരുമെന്നും ആ ലിങ്കിൽ റിവ്യൂ ചെയ്യാനുള്ള ഇടത്തിൽ റേറ്റിംഗ് കൂടുന്ന രീതിയിൽ കമന്റ് ചെയ്യണമെന്നും അങ്ങനെ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട് അയച്ചാൽ 150 രൂപ വീതം പ്രതിഫലം നൽകുമെന്നുമായിരുന്നു വാഗ്‌ദാനം.

യുവാവ് ജോലിക്ക് താല്പര്യം ഉണ്ടെന്നും ലിങ്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ലഭ്യമായ ലി​ങ്കി​ലൂടെ ഡൽഹിയിലുള്ള ഒരു ഹോട്ടലിന്റെ റിവ്യൂ ചെയ്യുകയും സ്ക്രീൻഷോട്ട് മറുപടിയായി നൽകുകയും ചെയ്തു. ഇതിനുള്ള മറുപടിയായി തട്ടിപ്പുസംഘം അഭിനന്ദനങ്ങളും 150 രൂപ പേയ്മെന്റ് സ്വന്തമാക്കിയിരിക്കുന്നു എന്നറിയിക്കുകയും ചെയ്തു. പേയ്‌മെന്റ് ആവശ്യപ്പെട്ട വിഷ്ണുവിന് വീണ്ടും ഒരു ലിങ്ക് ഇവർ അയച്ചുനൽകി. ആ ലിങ്കി​ലൂടെ ബാങ്ക് വിവരങ്ങളും രഹസ്യ ഇടപാട് നമ്പരുകളും ചോരുമെന്ന് മനസി​ലാക്കി​യ യുവാവ് ഉദ്യമത്തിൽ നിന്ന് പിന്മാറുകയായി​രുന്നു. പിന്നീട് തട്ടിപ്പിന്റെ വിശദ വിവരങ്ങൾ വിഷ്‌ണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...