മസാജിന് പോയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമം ; പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂരിൽ മസാജ് സെൻ്ററിൻ്റെ മറവിൽ ഹണിട്രാപ്പ്. മസാജിന് പോയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി. തട്ടിപ്പിന് ശ്രമിച്ച മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെൻ്റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. പ്രതികൾ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് 2 ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ എട്ടാം തീയതി ‘ഓറ വെൽനെസ്സ്’ എന്ന മസാജ് സെന്‍ററില്‍ മസാജിന് പോയ യുവാവാണ് തട്ടിപ്പിനിരയായത്.

മസാജിനെത്തിയ യുവാവിൻ്റെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും 28500 രൂപയും ഒന്നര പവന്റെ സ്വർണ്ണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേൽ നോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...