പ്രവാസി ദമ്പതികളുടെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, ഉദ്യോ​ഗസ്ഥർക്കും പങ്കെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

വർക്കല: പ്രവാസി ദമ്പതികളുടെ കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാനുള്ള ബന്ധുക്കളുടെ നീക്കങ്ങൾക്ക് ഭൂരേഖകളിൽ തിരിമറി നടത്തി റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ. റവന്യു രജിസ്റ്ററിൽ തിരുത്തലുകൾ നടത്തിയെന്ന് മാത്രമല്ല എതിര്‍ കക്ഷികൾ ആവശ്യപ്പെട്ട ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകൾ അനുവദിച്ചെന്നുമാണ് ആക്ഷേപം. റവന്യു ഉദ്യോഗസ്ഥരുടെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും ചെയ്തത് ഗൗരവകരമായ കുറ്റമാണെന്നും ദക്ഷിണ മേഖല വിജിലൻസ് ഡെപ്യൂട്ടി കലക്ചറുടെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. പാരാതികളുമായി ഓഫീസുകൾ കയറി ഇറങ്ങിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനോ ഭൂരേഖ തിരിമറികൾ തീര്‍ത്ത് നൽകുന്നതിനോ ഇതുവരെ നടപടികളായിട്ടില്ല. വര്‍ക്കല സ്വദേശികളായ റോയ് പ്രഭാകരനും നൈനാ റാണിക്കും കരവാരം വില്ലേജിൽ രേഖകൾ പ്രകാരം ഒരേക്കര് 66 സെന്‍റുണ്ട്. മൂന്ന് സര്‍വെ നമ്പറുകളിലായി പരസ്പരം ചേര്‍ന്ന് കിടക്കുന്ന ഭൂമി വര്‍ഷങ്ങളായി കരമടച്ച് അനുഭവത്തിലിരിക്കുന്നതുമാണ്. കയ്യിൽ രേഖകളെല്ലാമുണ്ട്, സ്ഥലത്തെത്തിയാൽ അതിര്‍ത്തികളും വ്യക്തമാണ്. ചുറ്റും കിടക്കുന്നത് അടുത്ത ബന്ധുക്കളുടെ സ്ഥലമാണ്. ഇടക്കുണ്ടായിരുന്ന മൂന്നര മീറ്റര്‍ വഴി എട്ട് മീറ്ററിൽ വെട്ടിയ ബന്ധുക്കളുടെ നടപടി ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം തുടങ്ങുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...

‘ഡി.വൈ.എഫ്.ഐ അംഗമാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം’; ഡ്രൈവർ വിവാദത്തിൽ കെ.എ. തുളസിയുടെ മറുപടി

0
പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി...

ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായിക; എസ്. ജാനകിക്ക് ആദരാഞ്ജലിയുമായി പിണറായി

0
തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി...