പോക്സോ കേസ് പൂഴ്ത്തിവെക്കാൻ ശ്രമം ; പ്രധാനാധ്യാപികക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ പോക്സോ കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അഞ്ചാം ക്ലാസുകാരിക്കെതിരായ അധ്യാപകന്റെ ലൈംഗികാതിക്രമ പരാതി പൂഴ്ത്തിവെക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപികക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ കോഴിക്കോട് പോക്സോ കോടതി ഉത്തരവ്. പരാതിയില്‍ കഴമ്പില്ലെന്ന നാദാപുരം പോലീസിന്റെ റിപ്പോർട്ടും കോടതി തള്ളി. ഭരണാനുകൂല അധ്യാപക സംഘടനാ പ്രവർത്തകന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പോലീസും ഒത്തുകളിച്ചത്. കേസില്‍ നിർണായകമായത് ലൈംഗികാതിക്രമം തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ്. രണ്ട് വർഷം മുമ്പ് 2023 ഏപ്രില്‍ 24 ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന് സമീപത്തെ ഒരു എല്‍ പി സ്കൂളിലാണ് സംഭവം നടക്കുന്നത്.

അഞ്ചാം ക്സാസുകാരിയോട് 51 വയസുകാരനായ സ്കൂളിലെ അധ്യാപകന്‍ ലൈംഗിക അതിക്രമം കാണിച്ചു. ജൂണില്‍ സ്കൂള്‍ ഓഫീസിലെ സി സി ടി വി പരിശോധിച്ച സ്കൂള്‍ മാനേജറാണ് ഈ അതിക്രമം കാണുന്നത്. പ്രധാനാധ്യാപികയോട് നടപടിയെടുക്കാന്‍ പറഞ്ഞെങ്കിലും പരാതി ഒത്തുതീർത്തെന്നായിരുന്നു മറുപടി. നാദാപുരം എ ഇ ഒ യോട് വിവരം പറഞ്ഞെങ്കിലും ഭീഷണിയായിരുന്നു ഫലം. തുടർന്ന് സ്കൂള്‍ മാനേജർ നാദാപുരം പോലീസില്‍ നേരിട്ട് പരാതി നല്കിയെങ്കിലും ഭരണാനുകൂല അധ്യാപക സംഘടനാ പ്രവർത്തകനായതിനാല്‍ പോലീസിനും താല്പര്യമുണ്ടായില്ല. എട്ടു മാസത്തിന് ശേഷം എഫ് ഐ ആർ ഇട്ടെങ്കിലും പരാതി വസ്തുതാപരമല്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോർട്ട് നല്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...